KeralaNEWS

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റായി വീണ്ടും എ.എ റഹീം എംപിയെ തെരഞ്ഞെടുത്തു

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റായി വീണ്ടും എ.എ റഹീം എംപിയെ തെരഞ്ഞെടുത്തു. ഹിമാഘ്നരാജ് ഭട്ടാചാര്യയാണ് ജനറൽസെക്രട്ടറി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ ജോയിന്‍റ് സെക്രട്ടറിയായി കോൽക്കത്തയിൽ നടന്ന ദേശീയ സമ്മേളനം തെരഞ്ഞെടുത്തു.

 

മീനാക്ഷി മുഖർജി, നബ്അരുണ്‍ദേബ്, ജതിൻമൊഹന്തി എന്നിവരാണ് മറ്റ് ജോയിന്‍റ് സെക്രട്ടറിമാർ. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനായിരുന്ന റഹീം ഇക്കഴിഞ്ഞ മാർച്ചിൽ രാജ്യസഭാ എംപി ആയി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ദേശീയ പ്രസിഡന്‍റിന്‍റെ പദവിയിൽ തുടരുകയായിരുന്നു.

 

മറ്റ് ഭാരവാഹികൾ: വി ബാസേദ്, ധ്രുബ്ജ്യോതിസാഹ, പലേഷ്ഭൗമിക്ക് (വൈസ് പ്രസിഡന്‍റുമാർ).സഞ്ജീവ്കുമാർ (ട്രഷറർ). ജഗദീഷ്സിംഗ് ജഗി, കുമുദ് ദേ ബർമ, ജെയ്ക്ക് സി. തോമസ്, വെങ്കടേഷ്, ഫർസാന, ബികാസ് ത്സാ (കേന്ദ്രസെക്രട്ടേറിയറ്റ് അംഗങ്ങൾ).

 

കേന്ദ്രകമ്മിറ്റി അംഗങ്ങളായി കേരളത്തിൽ നിന്നുള്ള 10 പേരെ തെരഞ്ഞെടുത്തു. വി.കെ. സനോജ്, വി.വസീഫ്, അരുണ്‍ബാബു, ചിന്താ ജെറോം, ഗ്രീഷ്മാ അജയഘോഷ്, ആർ. ശ്യാമ, ഡോ. ഷിജുഖാൻ, എം.ഷാജർ, രാഹുൽ, എം. വിജിൻ എന്നിവരാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങൾ.

Back to top button
error: