എസി പ്രവർത്തിച്ചില്ല; കൊച്ചി -ദുബായ് എയർ ഇന്ത്യ വിമാനം മണിക്കൂറുകളോളം വൈകി

കൊച്ചി: എസി തകരാറിലായതിനെ തുടര്‍ന്ന് കൊച്ചിയില്‍നിന്ന് ദുബായിലേക്കുള്ള വിമാനം വൈകി.ഞായറാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് അനിശ്ചിതമായി വൈകിയത്. ചെറിയ കുട്ടികളടക്കം 250-ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

യാത്രക്കാരെല്ലാം വിമാനത്തിനകത്ത് കയറിയ ശേഷമാണ് എസി തകരാറിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഒരുമണിക്കൂറോളം യാത്രക്കാര്‍ക്ക് എസിയില്ലാതെ വിമാനത്തിനകത്ത് ഇരിക്കേണ്ടിവന്നു.പിന്നീട് യാത്രക്കാര്‍ പരാതിപ്പെട്ടതോടെയാണ് ഇവരെ വിമാനത്തില്‍നിന്ന് തിരിച്ചിറക്കിയത്.

 

 

എസിയുടെ തകരാര്‍ പരിഹരിച്ചശേഷം മൂന്നര മണിക്കൂർ വൈകിയാണ് പിന്നീട് വിമാനം പുറപ്പെട്ടത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version