FictionLIFE

ഹരീഷ് ആർ.നമ്പൂതിരിപ്പാട് രചിച്ച നാല്പത്തിയാറമത്തെ പുസ്തകം  ‘ദിനാചരണ കവിതകൾ’ ലോക പുസ്തക ദിനത്തിൽ പ്രകാശിപ്പിച്ചു

കാക്കൂർ കാഞ്ഞിരപ്പിള്ളി മന കുടുംബാംഗവും ബാലസാഹിത്യകാരനും രാമമംഗലം ഹൈസ്കൂൾ അധ്യാപകനുമായ ഹരീഷ് ആർ.നമ്പൂതിരിപ്പാട് രചിച്ച പുസ്തകം ‘ദിനാചരണ കവിതകൾ’ ലോക പുസ്തക ദിനത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ചലച്ചിത്ര താരവും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ പുസ്തകം ഏറ്റുവാങ്ങി. റസൽ സബർമതി, റോബർട്ട് സാം, കോട്ടയം റഷീദ്, കെ. കെ. പല്ലശ്ശന, കണിയാപുരം നാസറുദ്ദീൻ, സ്വാമി ജനപ്രിയൻ തുടങ്ങിയവർ സംബന്ധിച്ചു.

ലോക്ഡൗൺ കാലഘട്ടം മുതൽ ദിനാചരണങ്ങളുടെ ഭാഗമായി എഴുതിയ കവിതകൾ വിവിധ ഗായകർ ചൊല്ലി വാട്സാപ്പ് വഴി അയച്ചവയാണ്.

ജൂൺ ഒന്ന് പ്രവേശനോത്സവം മുതൽമെയ് മാസത്തിലെ മാതൃദിനം വരെയുള്ള വിശേഷദിനങ്ങളുടെപ്രാധാന്യം ഉൾക്കൊണ്ട് തയ്യാറാക്കിയ കവിതകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വിദ്യാലയങ്ങളിലെ ദിനാചരണങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിനുള്ളതാണ്. പുസ്തകദിന കവിത ഉൾപ്പെടെയുള്ള കവിതകൾ.ഹരീഷിന്റെ നാല്പത്തിയാറമത്തെ പുസ്തകമാണിത്.

തത്തമ്മ ഉൾപ്പെടെയുള്ള കുട്ടികളുടെ മാസികകളിൽ സ്ഥിരമായി എഴുതുന്ന ഹരീഷിന്റെ രണ്ട് കഥാസമാഹാരങ്ങൾ ദേശാഭിമാനി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Back to top button
error: