NEWS

സെൽഫി എടുക്കുന്നതിനിടയിൽ ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട്: റെയിൽവേ  പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർഥിനി മരിച്ചു.കരുവന്തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് ഫറോക്ക് റെയിൽവേ പാലത്തിലൽ നിന്ന് സെൽഫിയെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.സുഹൃത്തിനൊപ്പം സെൽഫി എടുക്കുന്നതിനിടയിൽ കോയമ്പത്തൂർ – മംഗളൂരു പാസഞ്ചർ ട്രെയിൻ നഫാത്തിനെ ഇടിക്കുകയായിരുന്നു.ട്രെയിൻ ഇടിച്ച നഫാത്ത് പുഴയിലേക്ക് വീഴുകയായിരുന്നു.

Back to top button
error: