അമ്മയുടെ അറിവോടെ കാമുകൻ ബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു ; അമ്മയും കാമുകനും അറസ്റ്റിൽ

ചെന്നൈ: മാതാവിന്റെ കാമുകന്‍ ബലാല്‍സംഗം ചെയ്‌ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി.സംഭവത്തില്‍ അമ്മയെയും കാമുകനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത് ചെന്നൈയിലാണ് സംഭവം.38കാരിയായ സ്‌ത്രീയും ഇവരുടെ 50കാരനായ കാമുകനുമാണ് പിടിയിലായത്.
മെയ് ഒന്നിന് വീട്ടിലെ കുളിമുറിയിലാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്.കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യപ്രശ്‌നമുണ്ടായതോടെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നു.ഇവിടെവച്ച്‌ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.അവർ പൊലീസില്‍ അറിയിച്ചതോടെയാണ് മാതാവും കാമുകനും പിടിയിലായത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version