ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ ആതിഥ്യം വഹിക്കുന്നതിൽ നിന്ന് ചൈന പിൻമാറി

ബെയ്ജിംഗ്: അടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ആതിഥ്യം വഹിക്കുന്നതില്‍ നിന്ന് ചൈന പിന്മാറി. 2023 ജൂണ്‍ 16 മുതല്‍ ജൂലൈ 16 വരെ ചൈനയിലെ 10 നഗരങ്ങളില്‍ ആയി നടക്കാനിരുന്ന ടൂര്‍ണമെന്റ് ഇതോടെ പ്രതിസന്ധിയില്‍ ആയി.

കോവിഡ്-19 സാഹചര്യം കാരണമാണ് ഏഷ്യന്‍ കപ്പ് ഫൈനലില്‍ നിന്ന് പിന്മാറുന്നത് എന്ന് ചൈനീസ് ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.അതേസമയം ഇനി ആര് ആതിഥ്യം വഹിക്കുമെന്ന് ഉടന്‍ തീരുമാനിച്ച്‌ അറിയിക്കും എന്ന് എ എഫ് സി അറിയിച്ചു.

 

 

24 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിനായുള്ള യോഗ്യത മത്സരങ്ങള്‍ നടന്നുവരികയാണ്.ഇന്ത്യ അടുത്ത മാസം മൂന്നാം ഘട്ട ഏഷ്യന്‍ കപ്പ് യോഗ്യത മത്സരങ്ങള്‍ കളിക്കുന്നുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version