സോളാർ പീഡന കേസിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയെ സിബിഐ ചോദ്യം ചെയ്തു

സോളാർ പീഡന കേസിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയെ സിബിഐ ചോദ്യം ചെയ്തു. പത്തനാപുരത്ത് വെച്ചായിരുന്നു ഗണേഷ് കുമാറിന്‍റെ ചോദ്യംചെയ്യൽ. കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ഹൈബി ഈഡൻ എംപിയെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിൽ നടന്ന ചോദ്യം ചെയ്യൽ ഒരു മണിക്കൂറോളം നീണ്ടു. മൊഴികൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ എംപിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സിബിഐ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിലെ ഒരു കേസിലാണ് ഹൈബി പ്രതിയായത്. എംഎൽഎയായിരുന്ന കാലത്ത് എംഎൽഎ ഹോസ്റ്റലിൽ വച്ച് ഹൈബി ലൈംഗിക പീഡനം നടത്തിയെന്നാണ് പരാതിക്കാരിയുടെ മൊഴി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version