യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​നി​താ നേ​താ​വി​നെതിരെ അക്രമം യു​വാ​വി​നും അ​മ്മ​യ്ക്കും എ​തി​രേ  കേ​സ്

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​നി​താ നേ​താ​വി​നെ പ​ട്ടി​യെ അ​ഴി​ച്ചു​വി​ട്ട് ക​ടി​പ്പി​ക്കാ​നും മ​ർ​ദ്ദി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വി​നും അ​മ്മ​യ്ക്കും എ​തി​രേ ഇ​ല​വും​തി​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ല​വും​തി​ട്ട, നെ​ടി​യ​കാ​ല, ര​വി നി​വാ​സി​ൽ അ​ശോ​ക​ൻ ര​വീ​ന്ദ്ര​ൻ (33), മാ​താ​വ് മീ​നാ​ക്ഷി (75) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ല​വും​തി​ട്ട, മു​ട​വ​നാ​ൽ വീ​ട്ടി​ൽ ആ​ര്യ ര​മേ​ശാ​ണ് പ​രാ​തി​ക്കാ​രി.

 

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 7.30-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മെ​ഴു​വേ​ലി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ആ​ര്യ ത​ന്‍റെ വീ​ടു​പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള വ​ഴി​യി​ൽ അ​യ​ൽ​വാ​സി​യാ​യ അ​ശോ​ക​ൻ, മീ​നാ​ക്ഷി എ​ന്നി​വ​ർ ക​രി​ങ്ക​ല്ലു​ക​ൾ വ​ച്ച് ത​ട​സ​പ്പെ​ടു​ത്തി​യ വി​വ​രം അ​റി​ഞ്ഞ് ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ എ​ത്തി​യ​താ​യി​രു​ന്നു.

 

ഇ​തു​ക​ണ്ട പ്ര​തി​ക​ൾ പ​രാ​തി​ക്കാ​രി​യെ മോ​ശ​മാ​യ ഭാ​ഷ​യി​ൽ അ​ധി​ക്ഷേ​പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും തു​ട​ർ​ന്ന് കൂ​ട്ടി​ൽ കി​ട​ന്ന ര​ണ്ട് പ​ട്ടി​ക​ളെ അ​ഴി​ച്ചു കൊ​ണ്ടു​വ​ന്നു ക​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​ക്കാ​രി​യെ ആ​ക്ര​മി​ക്കാ​നാ​യി ക​ട​ന്നു പി​ടി​ച്ച ഒ​ന്നാം പ്ര​തി പ​രാ​തി​ക്കാ​രി​യു​ടെ വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു കീ​റി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

 

പ്ര​തി​ക​ൾ സൃ​ഷ്ടി​ച്ച ഭീ​ക​രാ​ന്ത​രീ​ക്ഷ​ത്തി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യ ആ​ക്ര​മ​ണ​ത്തി​ലും ഭ​യ​ന്നു​പോ​യ പ​രാ​തി​ക്കാ​രി പെ​ട്ട​ന്നു ത​ന്നെ സ്ഥ​ല​ത്തു നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ഇ​ല​വും​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഭ​യം പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു.

 

വ​ഴി സം​ബ​ന്ധ​മാ​യ ത​ർ​ക്കം അ​യ​ൽ​വാ​സി​ക​ളാ​യ പ​രാ​തി​ക്കാ​രി​യും പ്ര​തി​ക​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ഇ​ല​വും​തി​ട്ട പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക​ൾ​ക്കെ​തി​രേ വി​വി​ധ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version