BusinessTRENDING

എയർ ഇന്ത്യ സിഇഒ ആയി കാംപ്ബെൽ വിൽസണെ ടാറ്റ സൺസ് നിയമിച്ചു

ന്യൂഡൽഹി: സിംഗപ്പൂർ എയർലൈൻസിന്റെ അനുബന്ധ കമ്പനിയായ സ്കൂട്ടിന്റെ സിഇഒ കാംപ്ബെൽ വിൽസണെ (50) എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായി ടാറ്റ സൺസ് നിയമിച്ചു. വിൽസന്റെ നിയമനത്തിന് എയർ ഇന്ത്യ ബോർഡ് അംഗീകാരം നൽകിയതായി ടാറ്റ സൺസ് പ്രസ്താവനയിൽ അറിയിച്ചു. എയർ ഇന്ത്യയെ നയിക്കാനും ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാകാനും തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് വിൽസൺ പറഞ്ഞു.

വിൽസണിന് 26 വർഷത്തെ വ്യോമയാന വ്യവസായ വൈദഗ്ധ്യമുണ്ടെന്നും എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. വിൽസൺ 2011ൽ സ്‌കൂട്ടിന്റെ സ്ഥാപക സിഇഒ ആയിരുന്നു. 2016 വരെ സ്‌കൂട്ടിനെ നയിച്ചു. പിന്നീട് സിംഗപ്പൂർ എയർലൈൻസിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 2020 ഏപ്രിലിൽ സ്‌കൂട്ടിന്റെ സിഇഒ ആയി തിരിച്ചെത്തി.

Back to top button
error: