NEWS

ഗൃഹോപകരണം റിപ്പയർ ചെയ്യാനെത്തിയ യുവാവുമായി അടുപ്പത്തിലായി; അരക്കോടി രൂപ നഷ്ടപ്പെട്ടെന്ന് പ്രവാസിയുടെ ഭാര്യ

കണ്ണൂര്‍: പ്രവാസിയുടെ ഭാര്യയെ പ്രലോഭിപ്പിച്ച്‌ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈം​ഗികമായി പീഡപ്പിക്കുകയും അരക്കോടി രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ.കൂത്തുപറമ്ബ് സ്വദേശിയായ മെക്കാനിക്ക് സായൂജിനെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത് കല്യാശേരി സ്വദേശിനിയായ 43 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.പലതവണ പീഡിപ്പിക്കുകയും അരക്കോടി രൂപ തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.ഇവരുടെ ഭർത്താവ് ഗൾഫിലാണ്.

2014 ലാണ് ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിയുമായി സായൂജ് പരിചയപ്പെടുന്നത്.യുവതിയുടെ വീട്ടില്‍ ഗൃഹോപകരണം റിപ്പയര്‍ ചെയ്യാനെത്തിയ ഇയാളുമായി അടുപ്പത്തിലായ യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയും വിവരം പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തി പലപ്പോഴായി പണം വാങ്ങുകയും ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

 

 

അരക്കോടി രൂപയോളം നഷ്ടപ്പെട്ട യുവതി പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് ഒടുവിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് കണ്ണപുരം പൊലീസ് യുവാവിനെതിരെ കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു.

Back to top button
error: