പ്രണയ നൈരാശ്യം മൂലം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ചു

പ്രണയ നൈരാശ്യം മൂലം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍കച്ചു. മൂ​ന്നാ​റിലാണ്  നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പല തവണ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി വഴങ്ങാത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

തു​ട​ർ​ന്നു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​തി​നേ​ഴു​കാ​രി​യു​ടെ ക​ഴു​ത്തി​ന് കു​ത്തി യു​വാ​വ് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ണ​യം നി​ര​സി​ച്ച​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version