നാലു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അമ്മയുടെ കാമുകന് 21 വർഷം തടവ്

തൊടുപുഴ: നാലു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അമ്മയുടെ കാമുകന് 21 വർഷം തടവും 3,81,000 രൂപ പിഴയും വിധിച്ചു.തിരുവനന്തപുരം കവടിയാര്‍ കടവട്ടൂര്‍ കാസില്‍ വീട്ടില്‍ അരുണ്‍ ആനന്ദ്‌ (36) ആണ് കുറ്റക്കാരനെന്നു തൊടുപുഴ പോക്‌സോ കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്.
2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണു കേസിനാസ്‌പദമായ സംഭവം.കുട്ടിയുടെ പിതാവിന്റെ മരണശേഷം മാതാവ്‌ പ്രതിയോടൊപ്പം താമസിച്ചു വരികയായിരുന്നു.
ഇരയായ കുട്ടിയുടെ മൂത്ത സഹോദരനായ ഏഴു വയസുകാരനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ആളാണ് നിലവില്‍ അരുണ്‍ ആനന്ദ്‌.ഈ  കേസിന്റെ അന്വേഷണത്തിലാണ് നാലുവയസ്സുകാരനെ ലൈംഗികോപദ്രവം നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുന്നത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version