1411 രൂപ പ്രതിമാസം അടച്ച് 35 ലക്ഷം നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീമിനെപ്പറ്റി

ഭാവിയെ മുൻനിർത്തി നിക്ഷേപം നടത്താന്‍ ആ​ഗ്രഹിക്കുന്നവര്‍ക്കു മുന്‍പില്‍ ഇന്ന് ഒരുപാട് ഓപ്ഷനുകളുമുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നത് പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് സ്കീമുകള്‍ ആയിരിക്കും.പോസ്റ്റ് ഓഫീസ് വഴി മികച്ച ആദായങ്ങള്‍ വാ​ഗ്ദാനം ചെയ്യുന്ന നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. അതില്‍ മികച്ച ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ ​ഗ്രാം സുരക്ഷ പദ്ധതി.

 

 

കുറഞ്ഞ നിക്ഷേപവും കൂടുതല്‍ ലാഭവും, അതാണ് ഈ സ്കീമിന്റെ ​ഗുണം. ഈ പദ്ധതി പ്രകാരം പ്രതിമാസം ഒരാള്‍ 1411 രൂപ മാത്രം അടച്ചാല്‍ മതി. പദ്ധതി മെച്ചുവേര്‍ഡ് ആകുമ്ബോള്‍ 35 ലക്ഷം രൂപയാണ് നിങ്ങളുടെ കയ്യിലെത്തുക.നിക്ഷേപിച്ച തുക ബോണസ് സഹിതം 80 വയസിന് ശേഷമാകും നിക്ഷേപകന് ലഭിക്കുക. അല്ലെങ്കില്‍ മരണസമയത്ത് അവരുടെ നിയമപരമായ അവകാശി/ നോമിനി ആരാണോ അവര്‍ക്ക് പണം ലഭിക്കും. 19 നും 55 നും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും ഈ പദ്ധതിയില്‍ അംഗമാകാം.10,000 രൂപ മുതല്‍ 10 ലക്ഷം രൂപവരെയുള്ള പോളിസികളില്‍ നിക്ഷേപിക്കാന്‍ കഴിയും.പ്രതിമാസം, ത്രൈമാസം, അര്‍ദ്ധവാര്‍ഷികം അല്ലെങ്കില്‍ വര്‍ഷം തോറും പ്രീമിയം അടയ്ക്കാം. പ്രീമിയം അടയ്ക്കുന്നതിന് ഉപഭോക്താവിന് 30 ദിവസത്തെ ഗ്രേസും നല്‍കുന്നുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version