NEWS

വെറുതെ പേടിച്ചു; ക്യാമറകൾ ഇനിയും മിഴി തുറന്നിട്ടില്ല

ആലപ്പുഴ: നാടാകെ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിച്ചതോടെ വാഹന യാത്രക്കാര്‍ അതീവ ജാഗ്രതയിലാണ്. നിയമ ലംഘനം നടത്തിയവരാവട്ടെ, പിഴ ചുമത്തിയുള്ള നോട്ടീസ് ഇന്ന് വരും, നാളെ വരും എന്നോര്‍ത്ത് ആകെ അങ്കലാപ്പി​ലുമാണ്.എന്നാൽ കാമറകള്‍ പലയിടത്തും പ്രവര്‍ത്തനം തുടങ്ങി​യി​​ട്ടി​ല്ല.

കാമറകളും പരിവാഹന്‍ സൈറ്റും സംയോജിപ്പിക്കുന്നതിലെ കാലതാമസമാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസമായതെന്നാണ് അറി​യുന്നത്.സാങ്കേതിക പ്രശ്നങ്ങള്‍ മാറുന്ന മുറയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കും.അതേസമയം പലയിടങ്ങളിലും ക്യാമറകൾ പ്രവർത്തനം തുടങ്ങിയിട്ടുമുണ്ട് അതിനാൽ ജാഗ്രതൈ!

Back to top button
error: