NEWS

ഫിഫ മുദ്രയുള്ള വസ്ത്രങ്ങൾ വിറ്റ അഞ്ച് പേർ ഖത്തറിൽ അറസ്റ്റിൽ

ദോഹ : ഫിഫയുടെ അനുമതിയില്ലാതെ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ഔദ്യോഗിക ലോഗോ പതിച്ചുള്ള വസ്ത്രങ്ങള്‍ വിറ്റ 5 പേരെ അറസ്റ്റ് ചെയ്തു.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ സാമ്ബത്തിക-സൈബര്‍ കുറ്റകൃത്യ പ്രതിരോധ വകുപ്പാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പതിപ്പിച്ചു കൊണ്ടുള്ള ടി-ഷര്‍ട്ടുകളും തൊപ്പികളും പ്രതികളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

 

 

സമൂഹമാധ്യമ അക്കൗണ്ടിലൂടെയുള്ള ലോകകപ്പ് ലോഗോ പതിപ്പിച്ച വസ്ത്രങ്ങളുടെ വില്‍പനയുടെ പ്രമോഷന്‍ സംബന്ധിച്ച വിവരങ്ങളെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ഫിഫയുടെ അനുമതിയില്ലാതെ ഫിഫ ലോകകപ്പ് ഖത്തറിന്റെ ലോഗോയോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്.

Back to top button
error: