NEWS

ബസ് സ്റ്റാൻഡിൽ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു

കൊല്ലം: മദ്യ ലഹരിയില്‍ ബസ് സ്റ്റാന്‍ഡില്‍ യുവാവിന്റെ പരാക്രമം.കെ.എസ്.ആര്‍.ടി.സി പുനലൂര്‍ ഡിപ്പോയില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് ഇയാൾ എറിഞ്ഞു തകര്‍ത്തു.

മറ്റൊരു ബസില്‍ സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ഭാരതീപുരം സ്വദേശി മണിക്കുട്ടനാണ് പരിഭ്രാന്തി പരത്തിയത്. ഷര്‍ട്ട് ഊരി ഇടുപ്പില്‍ കെട്ടിയ ശേഷം ബഹളമുണ്ടാക്കുകയായിരുന്നു.ഇതിനിടയിൽ യാത്രക്കാരായ പലരുമായി ഇയാള്‍ കയറിമുട്ടി. പിന്നീട് കല്ലെടുത്ത് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ മുന്നിലെ ഗ്ലാസ് എറിഞ്ഞു തകര്‍ക്കുകയായിരുന്നു.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

 

 

ഇയാളെ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാർ പിടികൂടി കൈകാര്യം ചെയ്ത ശേഷം പുനലൂര്‍ പൊലീസിന് കൈമാറി.

Back to top button
error: