NEWS

ടൂറിസ്റ്റ് ബസ് 20അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു

വടക്കാഞ്ചേരി: അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ടൂറിസ്റ്റ് ബസ് 20അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു.മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി വാഗമണ്ണിലേയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
ബസിലുണ്ടായിരുന്ന മുപ്പതോളം വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പെരിന്തല്‍മണ്ണ ആനമങ്ങാട് അറബിക് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ബസിലുണ്ടായിരുന്നത്.

Back to top button
error: