CrimeNEWS

വിനിത കൊലക്കേസ്, പ്രതി രാജേന്ദ്രനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ലസ്ഥാന നഗരിയിലെ അമ്പലമുക്കില്‍ അലങ്കാര ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വിനിതയുടെ സ്വര്‍ണ മാലമോഷ്ടിക്കാൻ വേണ്ടിയാണ് തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ വിനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് 85-മത്തെ ദിവസമാണ് പേരൂര്‍ക്കട പൊലീസ് കുറ്റപത്രം നല്‍കുന്നത്.

കൊടുംക്രമിനലായ പ്രതി രാജേന്ദ്രന്‍ ഇപ്പോഴും ജയിലിലാണ്. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന ഒരു ഞായറാഴ്ചയാണ് ജോലി സ്ഥലത്തെത്തിയ വിനിതയെ കഴുത്തുറത്ത് കൊലപ്പെടുത്തിയത്.

വിനിതയെ കൊലപ്പെടുത്തിയ ശേഷം മാല മോഷ്ടിച്ച പ്രതി രാജേന്ദ്രന്‍, അതേ കടയില്‍ 15 മിനിറ്റ് കാത്തിരുന്നു. ഇതിനു ശേഷം മുട്ടട വഴി രക്ഷപ്പെടുന്നതിനിടെ രക്തക്കറ പുരണ്ട ഷര്‍ട്ട് ഒരു കുളത്തില്‍ ഉപേക്ഷിച്ചു. കത്തി രാജേന്ദ്രന്‍ ജോലി ചെയ്തിരുന്ന ചായക്കടയിലാണ് ഒളിപ്പിച്ചത്. ഒരു തുമ്പും ലഭിക്കാത്ത കേസില്‍ സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് നിര്‍ണായകമായത്.

750 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം 158 തെളിവുകളും 118 സാക്ഷിമൊഴികളും സമര്‍പ്പിച്ചു. പേരൂ‍ര്‍ക്കട എസ് .എച്ച്‌. ഒ സജികുമാറാണ് കേസില്‍ അന്വേഷണം നടത്തിയത്. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

Back to top button
error: