മുംബൈയിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ

മുംബൈയിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നവി മുംബൈയിൽ കോപ്പർഖൈർണയിലാണ് മലയാളി യുവതി ബേബി ബാബുവിനെ  തൂങ്ങി മരിച്ച നിലയിൽ ഇന്ന് കണ്ടെത്തിയത്. 33  വയസ്സായിരുന്നു.

 

ചാലക്കുടി സ്വദേശിനിയാണ് ബേബി ബാബു. രണ്ടു ദിവസം മുൻപാണ് കൂടെ താമസിച്ചിരുന്ന സഹപ്രവർത്തകയുമായി വഴക്കിട്ടതും തുടർന്ന് നടന്ന കൈയ്യാങ്കളിയിൽ  സഹപ്രവർത്തകക്ക്  തലക്ക് പരിക്കേറ്റതും. ഇവർ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

കൂടെ താമസിച്ചിരുന്ന സഹപ്രവർത്തകയുമായുള്ള  കലഹമാണ് ജീവനൊടുക്കാൻ കാരണമായി ബേബി  ആത്മഹത്യാ കുറിപ്പിൽ എഴുതി വച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇവർ രണ്ടു പേരും തൃശൂർ ജില്ലയിൽ ചാലക്കുടി  വെട്ടുകടവ്  സ്വദേശികളാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version