CrimeNEWS

വിജ​യ് ബാ​ബു​വി​നെ​തി​രെ​യു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തിലാക്കണം :കൊ​ച്ചി സി​റ്റി പോ​ലീ​സ് ആ​ഭ്യ​ന്തര മ​ന്ത്രാ​ല​യ​ത്തി​ന് വീ​ണ്ടും ക​ത്ത​യ​ച്ചു

വിജ​യ് ബാ​ബു​വി​നെ​തി​രെ​യു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തിലാക്കണം :കൊ​ച്ചി സി​റ്റി പോ​ലീ​സ് ആ​ഭ്യ​ന്തര മ​ന്ത്രാ​ല​യ​ത്തി​ന് വീ​ണ്ടും ക​ത്ത​യ​ച്ചു

പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വി​ദേ​ശ​ത്ത് ഒ​ളി​വി​ല്‍​ക്ക​ഴി​യു​ന്ന ന​ട​നും നി​ർ​മാ​താ​വു​മാ​യ പ്ര​തി വി​ജ​യ് ബാ​ബു​വി​നെ​തി​രെ​യു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി സി​റ്റി പോ​ലീ​സ് ആ​ഭ്യ​ന്ത മ​ന്ത്രാ​ല​യ​ത്തി​ന് വീ​ണ്ടും ക​ത്ത​യ​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍​നി​ന്നു ല​ഭി​ച്ച അ​റ​സ്റ്റ് വാ​റ​ന്‍റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ​ഴി ഇ​ന്‍റ​ര്‍​പോ​ളി​നും ദു​ബാ​യി പോ​ലീ​സി​നും കൈ​മാ​റി​യി​രു​ന്നു. ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് വീ​ണ്ടും ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ദു​ബാ​യി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന വി​ജ​യ്ബാ​ബു​വി​ന്‍റെ ഒ​ളി​ത്താ​വ​ളം ഇ​നി​യും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​യാ​ളു​ടെ അ​റ​സ്റ്റ് വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. വി​ജ​യ് ബാ​ബു​വി​ന്‍റെ താ​മ​സ​സ്ഥ​ല​ത്തി​ന്‍റെ വി​ലാ​സം കി​ട്ടി​യാ​ലു​ട​ന്‍ ഇ​ന്‍റ​ര്‍​പോ​ള്‍ റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കും.

അ​തേ​സ​മ​യം ഇ​യാ​ള്‍ ഇ​ര​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഫോ​ണ്‍ ന​മ്പ​റു​ക​ളെ​ല്ലാം സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

നി​ല​വി​ല്‍ വി​ദേ​ശ​ത്തു​ള്ള വി​ജ​യ് ബാ​ബു 19ന് ​നാ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്താ​നാ​കൂ​വെ​ന്നാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ വി​ജ​യ് ബാ​ബു സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന മൂ​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ 18-നാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Back to top button
error: