KeralaNEWS

വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു: ചെന്നിത്തല

 

നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാതെ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

സാധാരണ സിപിഎം തെരഞ്ഞെടുപ്പു വരുമ്പോൾ ചില ചെപ്പടിവിദ്യകൾ കാണിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാറുണ്ട്. ഇപ്രാവശ്യം അതും ഇത് വരെ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.സർക്കാർ അടിയന്തരമായി വിപണിയിൽ ഇടപെട്ട്   അടിയന്തര നടപടികള്‍ സ്വീകരിക്കണം.   കനത്ത വിലക്കയറ്റം  സാധാരണക്കാരുടെ കുടംബ ബഡ്ജറ്റിന്റെ  താളം  തെറ്റിച്ചിട്ടും  സര്‍ക്കാർ ഇടപെടാതെ മാറി നില്‍ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയിലധികം വിലയാണ് ഓരോ സാധനങ്ങള്‍ക്കും ഇപ്പോൾ വര്‍ധിച്ചിരിക്കുന്നത്.

പിണറായി സർക്കാർ ആദ്യം അധികാരത്തില്‍ കയറിയപ്പോഴുണ്ടായ വാഗ്ദാനം അഞ്ച് വര്‍ഷത്തേക്ക് അവശ്യ സാധനങ്ങളുടെ  വില മാവേലി സ്റ്റോറുകളിൽ വര്‍ധിക്കില്ലെന്നായിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിലും   വന്‍ വിലക്കയറ്റമാണ് സംസ്ഥാനത്ത്  അനുഭവപ്പെടുന്നത്. കേരളത്തിനോട് അടുത്ത് കിടക്കുന്ന ശ്രീലങ്കയിൽ നടക്കുന്ന കാര്യങ്ങൾ നമുക്ക് പാഠമാകണം .അത്  കൊണ്ട് സര്‍ക്കാര്‍ അടിയന്തിരമായി  വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ച് നിര്‍ത്തി  ജനങ്ങള്‍ക്ക് ന്യായ വിലയ്ക്ക്  നിത്യോപയോഗ സാധനങ്ങള്‍ ഉറപ്പ് വരുത്തണമെന്ന്  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Back to top button
error: