BusinessTRENDING

റിപ്പോ നിരക്ക് പുതുക്കിയതിനെത്തുടര്‍ന്ന് പലിശ നിരക്ക് വര്‍ധിപ്പിച്ച് പിഎന്‍ബിയും എച്ച്ഡിഎഫ്‌സിയും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വായ്പ പലിശ നിരക്ക് 0.04 ശതമാനം വര്‍ധിപ്പിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി). പുതുക്കിയ നിരക്ക് ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അടിസ്ഥാന വായ്പാ നിരക്കില്‍ 30 ബേസിസ് പോയിന്റ് (ബിപിഎസ്) വര്‍ധനയാണ് എച്ച്ഡിഎഫ്‌സി ലിമിറ്റഡ് വരുത്തിയത്. നിലവിലുള്ളതും പുതിയതുമായ വായ്പക്കാരെ ഈ നീക്കം ബാധിക്കും.

ബുധനാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അപ്രതീക്ഷിത റിപ്പോ നിരക്ക് വര്‍ധനയെത്തുടര്‍ന്ന് ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി വായ്പാ ദാതാക്കള്‍ പലിശ നിരക്ക് ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ പിഎന്‍ബിയും എച്ച്ഡിഎഫ്‌സി ലിമിറ്റഡും നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.

എച്ച്ഡിഎഫ്സി അതിന്റെ അഡ്ജസ്റ്റബിള്‍ റേറ്റ് ഹോം ലോണുകള്‍ ബെഞ്ച്മാര്‍ക്ക് ചെയ്തിരിക്കുന്ന ഭവന വായ്പകളുടെ റീട്ടെയില്‍ പ്രൈം ലെന്‍ഡിംഗ് നിരക്ക് 30 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിക്കുകയാണെന്നും, ഇത് വരുന്ന തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി വ്യക്തമാക്കി. ക്രെഡിറ്റ്, ലോണ്‍ തുക എന്നിവയെ ആശ്രയിച്ച്, പുതിയ വായ്പയെടുക്കുന്നവര്‍ക്കുള്ള പുതുക്കിയ നിരക്കുകള്‍ പ്രകാരം 7 ശതമാനം മുതല്‍ 7.45 ശതമാനം വരെയാണ്. നിലവിലുള്ള പരിധി 6.70 ശതമാനം മുതല്‍ 7.15 ശതമാനം വരെയാണ്. എച്ഡിഎഫ്‌സിയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക്, നിരക്കുകള്‍ 30 ബേസിസ് പോയിന്റുകള്‍ അഥവാ 0.3 ശതമാനം വര്‍ധിക്കും.

നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് 2022 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ഭവനവായ്പകളുടെ പലിശ നിരക്ക് (ആര്‍എല്‍എല്‍ആര്‍) 6.50 ശതമാനത്തില്‍ നിന്ന് 6.90 ശതമാനമായി ഉയര്‍ത്തിയതായി പിഎന്‍ബി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പുതിയ ഉപഭോക്താക്കള്‍ക്ക്, പുതുക്കിയ ആര്‍എല്‍എല്‍ആര്‍ 2022 മെയ് 7 മുതല്‍ പ്രാബല്യത്തില്‍ വരും. വിവിധ കാലയളവുകള്‍ക്കുള്ള സമ്പാദ്യ നിക്ഷേപ നിരക്കുകളും പിഎന്‍ബി വര്‍ധിപ്പിച്ചു.

Back to top button
error: