സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ബോം​ബ്‌ ഭീ​ഷ​ണി:ഭീ​ഷ​ണി മു​ഴ​ക്കിയയാൾ മ​നോ​രോ​ഗി​യെ​ന്ന്‌ പൊലീ​സ്‌

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ബോം​ബ്‌ ഭീ​ഷ​ണി മു​ഴ​ക്കി ഫോ​ൺ ചെ​യ്ത മാ​റ​ന​ല്ലൂ​ർ സ്വ​ദേ​ശി ബി​ബി​ൻ​രാ​ജ് മ​നോ​രോ​ഗി​യെ​ന്ന്‌ പോ​ലീ​സ്‌. ഇ​യാ​ൾ മു​ൻ​പും പ​ല​ത​വ​ണ വ്യാ​ജ​സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ്‌ പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ്‌ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ബോം​ബ് വ​ച്ച​താ​യി പോ​ലീ​സ്‌ ക​ൺ​ട്രോ​ൾ റൂ​മി​ൽ ഫോ​ൺ സ​ന്ദേ​ശ​മെ​ത്തി​യ​ത്‌. തു​ട​ർ​ന്ന് ബോം​ബ്‌ സ്ക്വാ​ഡ് ഉ​ൾ​പ്പെ​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​സ​ര​ത്തും വാ​ഹ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്‌ ഫോ​ൺ ചെ​യ്‌​ത​യാ​ളെ ക​ണ്ടെ​ത്തി​യ​ത്‌. വാ​ട്സ്ആ​പ്പി​ൽ വ​ന്ന സ​ന്ദേ​ശം പോ​ലീ​സി​നെ അ​റി​യി​ക്കു​ക മാ​ത്ര​മാ​ണ്‌ ചെ​യ്‌​ത​തെ​ന്നാ​ണ്‌ ബി​ബി​ൻ​രാ​ജ് ന​ൽ​കി​യ മൊ​ഴി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version