KeralaNEWS

ഓ​ഫ് റോ​ഡ് റൈ​ഡി​ല്‍ പ​ങ്കെ​ടു​ത്ത ന​ട​ൻ ജോ​ജു ജോ​ർ​ജി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കും

വാ​ഗ​മ​ണ്ണി​ലെ ഓ​ഫ് റോ​ഡ് റൈ​ഡി​ല്‍ പ​ങ്കെ​ടു​ത്ത ന​ട​ൻ ജോ​ജു ജോ​ർ​ജി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കും. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​നാ​ണ് ന​ട​പ​ടി. സം​ഭ​വം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യെ നി​യോ​ഗി​ക്കു​മെ​ന്നും ഇ​ടു​ക്കി ആ​ർ​ടി​ഒ അ​റി​യി​ച്ചു.

ജോ​ജു ജോ​ർ​ജ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​ഫ് റോ​ഡ് റൈ​ഡി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്‌ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ജോ​ജു​വി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു ഇ​ടു​ക്കി ജി​ല്ല പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​ന് നോ​ട്ടീ​സ് ന​ൽ​കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.

ഇ​ടു​ക്കി​യി​ൽ ഓ​ഫ് റോ​ഡ് റെ​യ്സു​ക​ൾ ക​ള​ക്ട​ർ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ത് മ​റി​ക​ട​ന്നാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യു​ടെ റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ർ​ടി​ഒ പ​റ​ഞ്ഞു.

Back to top button
error: