ബാദുഷ ഹൈപർ മാർക്കറ്റിൽ ആർ എസ് എസ് അക്രമം

കോഴിക്കോട് പേരാമ്പ്രയിൽ RSS ആക്രമണം. ബാദുഷ ഹൈപർ മാർക്കറ്റിലാണ് ആർ എസ് എസ് അക്രമം നടത്തിയത്. മാളിൽ ഹലാൽ ബീഫ് വിൽക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ടായിരുന്നു ആർഎസ്എസ് അതിഅക്രമം .

 

അക്രമികൾ വനിതാ ജീവനക്കാരെയുൾപ്പെടെ മർദ്ദിച്ചു. ആർ എസ് എസ് പ്രവർത്തകൻ പ്രസൂണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.റാക്കിൽ കിടന്ന സാധനങ്ങൾ വലിച്ചിടുകയും ട്രോളികൾ തകർക്കുകയും ചെയ്തു. തടയാനെത്തിയ വനിതാജീവനക്കാരെ ഉൾപ്പെടെ മർദിച്ചു.

അക്രമികൾ അറിയിച്ചതിനെ തുടർന്ന് കൂടുതൽ ആർ എസ് എസുകാർ ആയുധങ്ങളുമായി എത്തിയെങ്കിലും അപ്പോഴേക്കും സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകൻ പ്രസൂണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്..

ആർ എസ്എസ് ആക്രമണത്തിൽ പരുക്കേറ്റ ആനന്ദ് , രജിലേഷ് , സുജിത്ത് , വിജില എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ആർ എസ് എസുകാരായ രണ്ടു പേർ മാളിൽ വന്ന് ഹലാൽ ബീഫ് അല്ലാതെ ഹിന്ദുക്കൾക്ക് കഴിക്കാനുള്ള ബീഫ് നൽകണമെന്നാവശ്യപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ജീവനക്കാർ പറയുന്നു..

പൊലീസ് മാളിലെത്തി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. വർഗീയ സംഘർഷമുണ്ടാക്കാനുളള ആർഎസ്എസ് നിക്കത്തിനെതിരെ dyfi പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version