NEWS

സവര്‍ക്കറുടെ ചിത്രമുള്ള കുട പിന്‍വലിക്കാന്‍ തയ്യാറായ ദേവസ്വം നടപടി അഭിനന്ദനാര്‍ഹം: ടിഎന്‍ പ്രതാപൻ എംപി

തൃശ്ശൂര്‍: പൂരം കുടമാറ്റത്തിനുള്ള സവര്‍ക്കറുടെ ചിത്രമുള്ള കുട പിന്‍വലിക്കാന്‍ തയ്യാറായ ദേവസ്വം നടപടി അഭിനന്ദനാര്‍ഹമാണെന്ന് തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപന്‍.

സ്വാതന്ത്ര്യ സമര നേതാക്കള്‍ക്കും പരിഷ്‌കര്‍ത്താക്കള്‍ക്കുമൊപ്പം സവര്‍ക്കര്‍ എന്ന ഒറ്റുകാരന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയത് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തിരുത്തുന്നത് ആഴത്തിലുള്ള രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളാന്‍ ഇത്തരം നിലപാടുകള്‍ സഹായകരമാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 

ആര്‍എസ്‌എസ്സുകാര്‍ പൂജിക്കുന്ന ആളാണ് സവര്‍ക്കര്‍.അഞ്ചു തവണയാണ് മാപ്പപേക്ഷ എഴുതിയത്.ഓരോ മാപ്പപേക്ഷയിലും ബ്രിട്ടീഷ് വിധേയത്വം തുളുമ്ബി നിന്നത് കാണാമായിരുന്നു. കോണ്‍ഗ്രസ് നേതാക്കന്മാരെ അറസ്റ്റ് ചെയ്യാന്‍ ഒറ്റുവേല ചെയ്തു. സവര്‍ക്കറിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ ഗോഡ്‌സെയാണ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

‘ജാതി മത ഭാഷ വേഷ ദേശ ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന തൃശൂര്‍ പൂരത്തിന് അങ്ങനെയൊരു കളങ്കം വന്നുചേരുന്നത് തൃശൂരുകാര്‍ക്ക് ചിന്തിക്കാന്‍ സാധിക്കാത്തതാണ്. എന്നും വര്‍ഗ്ഗീയതക്കും വിഭജന രാഷ്ട്രീയത്തിനും എതിരെ നിലപാടെടുത്തവരാണ് തൃശൂരുകാര്‍. അതിതുപോലെ തുടരണം. അപ്പൊ, പൂരം പൊടിപൊടിക്കട്ടെ,’ പ്രതാപന്‍ പറഞ്ഞു.

Back to top button
error: