NEWS

ഐപിഎൽ:കൊല്‍ക്കത്തയുടെയും പ്ലേഓഫ് സാധ്യതകൾ അസ്തമിച്ചു

പുനെ : തുടരെ നാലാം ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കൊല്‍ക്കത്തയെ 75 റണ്‍സിനാണ് തോല്‍പ്പിച്ചത്.തോല്‍വിയോടെ കൊല്‍ക്കത്തയുടെ പ്ലേഓഫ് സാധ്യതകള്‍ അസ്തമിച്ചു.പ്ലേഓഫ് കാണാതെ പുറത്തായ മറ്റൊരു ടീം മുംബൈ ഇന്ത്യൻസാണ്.
ലഖ്‌നൗ മുന്‍പില്‍ വെച്ച 176 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 101 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു.3 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത ആവേശ് ഖാനാണ് കളിയിലെ താരം. ഹോള്‍ഡറും മൂന്ന് വിക്കറ്റ് പിഴുതു. കൊല്‍ക്കത്ത നിരയില്‍ റസല്‍ മാത്രമാണ് പിടിച്ച്‌ നിന്നത്. റസല്‍ 19 പന്തില്‍ നിന്ന് 3 ഫോറും 5 സിക്‌സും സഹിതം 45 റണ്‍സ് എടുത്ത് പുറത്തായി. 12 പന്തില്‍ നിന്ന് 3 ഫോറും ഒരു സിക്‌സും നേടി സുനില്‍ നരൈന്‍ 22 റണ്‍സ് എടുത്തു.
നിലവിൽ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിൽ കടന്നിട്ടുണ്ട്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്,സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയൽസ്,സണ്‍റൈസേഴ്‌സ് ഹൈദരബാദ്,റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നീ ടീമുകളാണ് ഇനി പ്ലേ ഓഫ് സാധ്യതയ്ക്കായി മത്സരരംഗത്ത് ഉള്ളത്.

Back to top button
error: