NEWS

കടംവീട്ടാന്‍ സമ്മാനക്കൂപ്പണുമായി തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ദമ്ബതികൾ; സമ്മാനം സ്വന്തം വീട്

തിരുവനന്തപുരം :വീട് വിറ്റ് കടംവീട്ടാന്‍ സമ്മാനക്കൂപ്പണുമായി തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ദമ്ബതികള്‍.മൂന്ന് കിടപ്പ് മുറികളുള്ള വീട് വില്‍ക്കാന്‍ 2000 രൂപയുടെ കൂപ്പണാണ് ഇവര്‍ പുറത്തിറക്കിയത്.കൂപ്പണ്‍ എടുക്കുന്നവരില്‍ ഭാഗ്യശാലിക്ക് ഒക്ടോബര്‍ 17ലെ നറുക്കെടുപ്പിലൂടെ വീട് സ്വന്തമാക്കാനാവും.

വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് പുലരി നഗരിയിലാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്ന വീട്.വിദേശത്തെ ജോലി വിട്ട് നാട്ടില്‍ മടങ്ങിയെത്തിയ അജോയും അന്നയുമാണ് ബാധ്യതകള്‍ തീര്‍ക്കാന്‍ കൂപ്പണിറക്കിയത്. ബാങ്ക് ലോണും കടവും വാങ്ങി മൂന്ന് വര്‍ഷം മുന്‍പാണ് വീട് വാങ്ങിയത്. 45 ലക്ഷം രൂപയ്ക്കായിരുന്നു വീട് വാങ്ങിയത്. ബിസിനസ് തുടങ്ങി നാട്ടില്‍ കഴിയുകയായിരുന്നു ലക്ഷ്യം. കൊവിഡ് എത്തിയതോടെ ഇവരുടെ പദ്ധതികള്‍ എല്ലാം തകിടം മറിഞ്ഞു.

 

ഇവര്‍ക്ക് 32 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാനുണ്ട്. വീട് വില്‍ക്കാന്‍ ശ്രമം നടത്തിയപ്പോള്‍ 55 ലക്ഷം രൂപയ്ക്ക് അപ്പുറം നല്‍കാന്‍ ആരും തയ്യാറല്ല. ഇതോടെയാണ് 2000 രൂപയുടെ 3700 കൂപ്പണ്‍ ഇറക്കാമെന്ന ആശയമുണ്ടായത്. 3500 എണ്ണം വിറ്റ് 70 ലക്ഷം രൂപയെങ്കിലും കിട്ടിയാല്‍ നറുക്കെടുപ്പ് എന്നതാണ് ഇവരുടെ ആശയം.

 

 

18 ലക്ഷം രൂപ സമ്മാന നികുതി നല്‍കണം. ബാധ്യത വീട്ടി കിട്ടുന്ന 20 ലക്ഷം രൂപ കൊണ്ട് സ്വസ്ഥമായി ജീവിക്കാനാണ് സ്വകാര്യ കമ്ബനിയില്‍ അക്കൗണ്ടന്‍റായ അജോയുടെയും ഭാര്യയുടേയും ആഗ്രഹം.ഇതിനോടകം 100 കൂപ്പണ്‍ വിറ്റുപോയി. 8089748577 എന്ന മൊബൈല്‍ നമ്ബറില്‍ വിളിച്ച്‌ ഉത്തമ വിശ്വാസമായാല്‍ മാത്രം കൂപ്പണ്‍ എടുക്കാം. കൂപ്പണ്‍ കൊറിയറായും നല്‍കും.

Back to top button
error: