NEWS

ലോകത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ചു മരിച്ചത് ഇന്ത്യയിൽ..!

ന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 47 ലക്ഷം ആളുകളെന്നുള്ള കണക്ക് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്.കണക്കു പ്രകാരം ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് ഇന്ത്യയിലാണ്.പക്ഷെ ഈ കണക്ക് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.ഇതിനു പിന്നാലെയാണ് മാധ്യമങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ട് ഇതിനെപ്പറ്റി ആരാഞ്ഞത്.എന്നാൽ മോഡി അതിന് മറുപടി പറയാതെ നടന്നു മറയുകയായിരുന്നു.ഇതിനെതിരെ നിരവധി ആളുകളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

ആഹ്ലാദിക്കൂ അര്‍മാദിക്കൂ..

 വന്ദേഭാരത മിഷനിലൂടെ സ്വന്തം ജനതയെ കൊലയ്ക്ക് കൊടുത്ത് ഇന്ത്യ ഒന്നാമതായി.
കോവിഡില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം നടന്നത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന കണക്കുകള്‍. രാജ്യത്ത് മരിച്ചത് 47 ലക്ഷം പേര്‍, മോദിയുടെ കണക്കില്‍ 4.8 ലക്ഷം’;

രാജ്യത്ത് കൊവിഡില്‍ ജീവന്‍ നഷ്ടമായവരുടെ കണക്ക് കുറച്ചുകാണിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ജനതയോടുള്ള വെല്ലുവിളിയാണ്.

 
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിലാണ് ഏറ്റവുമധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 47 ലക്ഷം പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കണക്കില്‍ ഇത് 4.8 ലക്ഷമാണ്.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ കൊവിഡ് ബാധിച്ചു മരിച്ചത് ഇന്ത്യയിലാണെന്ന് വ്യക്തമാക്കുന്ന പഠനറിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത് മോഡിയുടെ നുണയ്ക്കുള്ള പച്ചയായ മറുപടിയാണ്. കണക്കുകള്‍ അനുസരിച്ച് 2020-2021 വര്‍ഷങ്ങളില്‍ 47 ലക്ഷത്തോളം പേര്‍ രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചെന്നാണ് വിലയിരുത്തല്‍.
 

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഗുരുതരമായി കഴിയുന്ന ബന്ധുക്കള്‍ക്കായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്വന്തം നിലയില്‍ വാങ്ങി ആശുപത്രികളില്‍ എത്തിക്കുന്നവര്‍..പ്രാണവായുവിന് വേണ്ടി മോഷണവും പിടിച്ചുപറിയും നടക്കുന്നു.ഗംഗയിൽ ശവം ഒഴുകി നടക്കുന്നു.ദില്ലിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നു.ലോകത്തു ഒരു ജനതയും ഇത്രയും അപഹാസ്യരായിട്ടുണ്ടാവില്ല…..
ഇന്ത്യന്‍ ഹിറ്റ്‌ലറുടെ നുണകളുടെ അച്ഛാ ദിന്‍ ??

അഡ്വ പെരുമന

ഇന്ത്യൻ സർക്കാർ കണക്കിൽ കോവിഡ് ബാധിച്ച്‌ മരിച്ചത് 4.8 ലക്ഷം പേർ മാത്രം ..
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ (WHO) കണക്കിൽ 47 ലക്ഷം ..!
ഈ റിപ്പോർട്ട് പുറത്തുവിടരുതെന്ന്
മോദി ഭരണകൂടം എത്ര പറഞ്ഞിട്ടും ഡബ്ല്യുഎച്ച്ഒ കേട്ടില്ലെത്രേ…
ഗംഗയിൽ ഒഴുകിപ്പോയ അനാഥ ശവങ്ങൾക്കും ഗംഗാ തീരത്ത് കുഴിച്ചുമൂടപ്പെട്ട ദരിദ്രനാരായണൻമാർക്കും പേരും വിലാസവുമുണ്ടായിരുന്നു  …
ലോകത്ത് കൃത്യമായി ജോലിയെടുക്കുന്ന അന്വേഷകർക്ക് അതൊക്കെ കിട്ടുന്നുമുണ്ട്.
സ്വന്തം നാട്ടുകാർക്കു കൊടുക്കേണ്ടിയിരുന്ന വാക്സിൻ തനിക്ക് ആളാവാൻ വേണ്ടി മറ്റു രാജ്യക്കാർക്ക് ദാനമായി നൽകിയപ്പോൾ ദയനീയമായി മരിച്ചവരുണ്ട് ആ 47 ലക്ഷം പേരിൽ!
സമയത്ത് വാക്സിൻ നൽകാതെ പാത്രം കൊട്ടിച്ചും ഗോ കൊറോണാ ഗോ ചൊല്ലിച്ചും കൊലയ്ക്കു കൊടുത്തവരുണ്ട് ആ 47 ലക്ഷത്തിൽ..!
കോവിഡ് ആശുപത്രികളിൽ ഓക്സിജൻ കൃത്യമായി കിട്ടാതെ മരിച്ച നിസ്സഹായരുണ്ട് ആ 47 ലക്ഷത്തിൽ…!
അവരെയൊന്നും നിങ്ങൾ കാണില്ല..
പക്ഷേ….
നട്ടെല്ലുള്ള പ്രസ്ഥാനങ്ങൾ ലോകത്തുണ്ട് സർ !
നിങ്ങൾക്കു വിലക്കെടുക്കാൻ കഴിയാത്ത പത്രപ്രവർത്തകരും …!
അവർ സത്യം ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും.
സ്വന്തം സർക്കാർ ചെയ്യുന്ന കാര്യങ്ങളിൽ നാണക്കേടുള്ളതു കൊണ്ടാണ് നിങ്ങൾ പത്രക്കാരെ കാണുമ്പോൾ പേടിക്കുന്നതും –
മറ്റൊരാൾ കുറിക്കുന്നു

Back to top button
error: