എന്താണ് കൊല്ലവർഷം? കൊല്ലവർഷപ്രകാരം ഇന്നത്തെ തീയതി എത്രയാണ്?

കൊല്ലം എന്നു പറഞ്ഞാലും വർഷം എന്നു പറഞ്ഞാലും(ഉദാ:ഒരു കൊല്ലം/ഒരു വർഷം) ഒരേ അർത്ഥമാണ്.പിന്നെന്തിനാണ് കൊല്ലവർഷം എന്ന് പറയുന്നത്? അതവിടെ നിൽക്കട്ടെ.കൊല്ലം നഗരത്തിന് കൊല്ലവർഷത്തേക്കൾ പഴക്കമുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
എന്നാൽ കേട്ടോളൂ. കൊല്ല വർഷത്തിന് ആരംഭം കുറിച്ചത് കൊല്ലത്തു നിന്നാണ്. പന്ത്രണ്ടു നൂറ്റാണ്ടു മുൻപ് ഉദയമാർത്താണ്ഡവർമ്മ എന്ന തിരുവിതാംകൂർ രാജാവാണ്(വേണാട്ടിലെ രാജാവായിരുന്ന രാജ ശേഖരവർമ്മ തുടങ്ങിയതെന്നും പറയപ്പെടുന്നു)
 കൊല്ലവർഷം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. എ.ഡി 825-ൽ പണ്ഡിതന്മാരുടെ യോഗം വിളിച്ചുകൂട്ടി കലണ്ടർ നിശ്ചയിച്ചു നടപ്പാക്കിത്തുടങ്ങിയ ഈ പരിഷ്കാരം കേരളത്തിലൊട്ടാകെയും, തുടർന്ന് അന്നത്തെ തിരുവിതാംകൂർ രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ചേരരാജ്യത്തിലേക്കും പ്രചരിച്ചു. ആ കാലത്തുതന്നെ മധുര, തിരുനെൽവേലി തുടങ്ങിയ പ്രദേശങ്ങളിലും ഇത് നിലവിൽ വന്നു.കൊല്ലത്ത് ആരംഭിച്ചതു കൊണ്ടാണ് ഈ കാലഗണനാസമ്പ്രദായത്തിന് കൊല്ലവർഷം എന്ന പേരു ലഭിച്ചത്.
കേരളത്തിന്റെ മാത്രമായ കാലഗണനാരീതിയാണ്‌ കൊല്ലവർഷം.അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു.എ.ഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം.ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു തയ്യാറാക്കിയതാണ്. ചിങ്ങംന്നി തുടങ്ങി 12 മലയാള മാസങ്ങളാണ്‌ കൊല്ലവർഷത്തിൽ ഉള്ളത്. AD 825 ആഗസ്ത് 25 ന് ആണ് കൊല്ല വർഷം ആദ്യമായി കണക്കുകൂട്ടി തുടങ്ങിയത്.
28 മുതൽ 32 വരെ ദിവസങ്ങൾ( മിഥുനം 32ദിവസങ്ങൾ.മകരം 28 അല്ലെങ്കിൽ 29 ദിവസങ്ങൾ) ഉണ്ടാകാവുന്ന പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്‌. സൗരരാശികളുടെ പേരുകളാണിവ.ഓരോ മാസത്തിലും സൂര്യൻ അതത്‌ രാശിയിൽ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്. തുടക്കകാലത്ത്‌ മേടമാസത്തിലായിരുന്നു വർഷാരംഭം എങ്കിലും ഇന്നത്‌ ചിങ്ങമാസത്തിലാണ്‌.(തമിഴ്നാട്ടിൽ ഇന്നും മേടം ഒന്നാണ് പുതുവർഷം.ശ്രീലങ്കയിലും അന്നുതന്നെ) ഗ്രിഗോറിയൻ കാലഗണനാരീതി ആണ്‌ പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ പിറന്നാൾശ്രാദ്ധം, ഉത്സവം തുടങ്ങി സുപ്രധാനകാര്യങ്ങൾക്ക് ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണ് നാളുകൾ നിശ്ചയിക്കുന്നത്.
കൊല്ലവർഷ പ്രകാരം ഇന്ന് (മെയ് 8-2022)
 വർഷം: 1197
മാസം: മേടം
ദിവസം: 25
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version