NEWS

കുഞ്ഞിനോടൊപ്പം കാണാതായ വീട്ടമ്മയെ കാമുകനോടൊപ്പം കണ്ടെത്തി

കോട്ടയം : വൈ​ക്കത്തു നിന്നും ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ യു​വ​തി​യേ​യും ര​ണ്ട​ര വ​യ​സു​ള്ള കു​ഞ്ഞി​നെ​യും ക​ണ്ടെ​ത്തി. വൈ​ക്കം കി​ഴ​ക്കേ​ന​ട സ്വ​ദേ​ശി​നി​യാ​യ 23 കാ​രി​യേ​യും കു​ഞ്ഞി​നെ​യു​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​ല​പ്പു​ഴ​യി​ല്‍ നിന്ന് ഒ​രു യു​വാ​വി​നൊ​പ്പം ക​ണ്ടെ​ത്തി​യ​ത്.
യുവ​തി​യു​ടെ ​ഭർത്താവിന്റെ പരാതിയെത്തുട​ര്‍​ന്ന് ​​ഫോ​ണ്‍  സിഗ്നലുകൾ പ​രി​ശോ​ധി​ച്ച പോ​ലി​സ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെയാണ് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടുത്തത്.​കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച യു​വ​തി വൈക്കത്തെ സ്വന്തം വീട്ടിലെത്തി  ഫേസ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ ​​ഭർത്താവ് കൈയ്യൊഴിഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾക്കൊ​പ്പം വി​ട്ട​യ​ച്ചു.

Back to top button
error: