NEWS

400 രൂപയ്ക്ക് ബോട്ടിൽ ഒരു അടിപൊളി യാത്ര

ആലപ്പുഴ: അഞ്ച്  മണിക്കൂര്‍ കായല്‍ പരപ്പിലൂടെ ബോട്ടില്‍ കറങ്ങാന്‍ വെറും 400 രൂപ മാത്രം.സംസ്ഥാന ജല​ ഗതാ​ഗത വകുപ്പാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.ജലഗതാഗത വകുപ്പിന്റെ ‘വേ​ഗ – 2’.​ബോട്ടിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 2020 ഡിസംബറില്‍ സര്‍വീസ് ആരം​ഭിച്ച ബോട്ടിന് ഇപ്പോള്‍ സഞ്ചാരികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ച്‌ വരുന്നത്.സാധാരണ സര്‍ക്കാര്‍ ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി ബോട്ടിന്റെ മുന്‍ ഭാ​ഗത്ത് നിന്ന് കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാനും വേ​ഗ – 2 ല്‍ സൗകര്യമുണ്ട്.

സര്‍ക്കാരിന്റെ കീഴിലുള്ള ഈ ബോട്ട് ദിവസവും രാവിലെ 11.00 ന് ആലപ്പുഴയില്‍ നിന്നാണ് യാത്ര തിരിക്കുന്നത്. ‌പുന്നമടക്കായലിലൂടെയും, വേമ്ബനാട് കായലിലൂടെയുമാണ് സഞ്ചാരം. മുഹമ്മ, റാണി, ചിത്തിര, മാര്‍ത്താണ്ഡം, ആര്‍ ബ്ലോക്ക്‌, മംഗലശ്ശേരി, കുപ്പപ്പുറം വഴി തിരികെ 4.30 ന് ആലപ്പുഴയിലെത്തും. പക്ഷി നിരീക്ഷകരുടെ പറു​ദീസയായ പാതിരാമണല്‍ ​ദ്വീപില്‍ ഇറങ്ങി കാഴ്ചകള്‍ കാണാനും വേ​ഗ – 2 സൗകര്യമൊരുക്കുന്നുണ്ട്.

 

 

ഇനി ഏസി വേണമെങ്കിൽ അതും ലഭ്യമാണ്. 600 രൂപയാണ് ചാർജ്ജ്. ഏസിയിൽ 40 സീറ്റും നോൺ ഏസിയിൽ 120 സീറ്റും ഉണ്ട്.ഒരു ദിവസം ആലപ്പുഴ കുറഞ്ഞ ചിലവിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശരിക്കും പ്രയോജനം ചെയ്യും തീർച്ച…

ബുക്കിംഗിന് വിളിക്കേണ്ട നമ്പരുകൾ :_

9400050322
9400050325
9400050327

Back to top button
error: