NEWS

തൃക്കാക്കരയിൽ ആദ്യ ജയം ഡോ.ജോ ജോസഫിന്

കൊച്ചി: തൃക്കാക്കരയിൽ ഗോൾ നീട്ടിയടിച്ച് ഡോ.ജോ ജോസഫ്.മാധ്യമ പ്രവർത്തകർ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനോട് കെ- റെയിൽ വേണോ എന്ന് ചോദിച്ചപ്പോൾ നാലു മണിക്കൂർ കൊണ്ട് കാസർകോട് എത്താൻ ഇപ്പോൾ ആർക്കാണ് ആവശ്യം എന്നായിരുന്നു ഉമ തോമസിന്റെ മറുചോദ്യം.എന്നാൽ ഇതേ ചോദ്യം ഡോ.ജോ ജോസഫിനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഏറെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു.
‘തൃക്കാക്കരയിലെ വോട്ടർമാർ എന്നത് Floating Population നാണ്.മറ്റ് ജില്ലകളിൽ നിന്നും വന്നു ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് അവധി ദിവസങ്ങളിലോ അല്ലെങ്കിൽ വീട്ടിൽ ഉണ്ടാകുന്ന എന്തെങ്കിലും എമർജൻസിക്കോ അവരവരുടെ വീട്ടിലേക്ക് നാട്ടിലേക്ക് പോകുക എന്നത് Travel and Logistic Nightmare ആണ്.അവർക്ക് അതൊരു വിഷയവുമാണ്.ഇവിടെയാണ് കെ- റയിലിന്റെ പ്രസക്തി.
 ഒരേ കെട്ടിടത്തിൽ കെ-റെയിൽ സ്റ്റേഷനും മെട്രോ സ്റ്റേഷനും തൊട്ടടുത്ത് വാട്ടർ മെട്രോ ജെട്ടിയും വരുന്നത് തൃക്കാക്കര പോലെ ഉള്ള മണ്ഡലത്തിൽ അത്യാവശ്യം വേണ്ട ഒരു വികസനമാണ്.’
 അതേസമയം തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ആർക്കാണ് ഇത്ര തിടുക്കത്തിൽ പോകേണ്ടത് എന്നാണ് ചോദിക്കുന്നത്. തൃക്കാക്കരയിലെ ജനങ്ങൾക്കിടയിൽ ഈ വിഷയങ്ങൾ നല്ല രീതിയിൽ ചർച്ച ആവുന്നുണ്ട് എന്നു തന്നെ നമ്മൾ കാണേണ്ടതുണ്ട്..

Back to top button
error: