NEWS

തൃക്കാക്കരയിൽ വേനൽച്ചൂടിനെ വെല്ലുന്ന ഇലക്ഷൻ ചൂട്

കൊച്ചി:  തൃക്കാക്കരയില്‍ ഇരു മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചതോടെ കേരളം വീണ്ടും തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കുകയാണ്.
പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമ്ബോള്‍ എല്‍ ഡി എഫിന് വേണ്ടി മത്സരിക്കുന്നത് ഹൃദ്രോഗ വിദഗ്ദനായ ഡോ ജോ ജോസഫാണ്. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം തൃക്കാക്കരയില്‍ ശരിക്കും അപ്രതീക്ഷിതം എന്ന് വേണം പറയാന്‍.
ആതുര സുശ്രൂഷാ രംഗത്തെ മാനുഷിക മുഖങ്ങളിലൊന്നാണ് ഡോ. ജോ ജോസഫ്. തനിക്ക് മുന്നിലിരിക്കുന്നവരോട് ഹൃദയംകൊണ്ടാണ് ജോ ജോസഫ് എന്നും സംസാരിച്ചിട്ടുള്ളത്. മനുഷ്യപക്ഷം ചേര്‍ന്നുള്ള വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന ഇടതുപക്ഷത്തോടൊപ്പം ജോ ജോസഫിനെ പോലൊരു ഡോക്ടര്‍ നിയമസഭയിലെത്തുന്നത് മനുഷ്യപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 100 ന്റെ പകിട്ട് നല്‍കും.
മനുഷ്യ സ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ആശയങ്ങള്‍ കൂടുതല്‍ തെളിമയോടെ തൃക്കാക്കരയിലെ ജനങ്ങളിലേക്കെത്തിക്കാന്‍ ജോ ജോസഫിനെപോലെ സാധാരണക്കാരന്റെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ ആതുര സുശ്രൂഷകന് കഴിയും. ജോ ജോസഫിലെ മനുഷ്യ സ്നേഹിയെ നമ്മള്‍ കണ്ടത് 2020 ജൂലൈ 21 ന് എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റ ശാസ്ത്രക്രിയയിലൂടെയാണ്. തിരുവനന്തപുരത്ത് നിന്നും ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയും കൈയ്യിലേന്തി മിടിക്കുന്ന ഹൃദയവുമായി ഡോ. ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയിലേക്ക് പുറപ്പെട്ടു.
മൂന്ന് മണിക്കൂര്‍ 11 മിനുട്ട് കൊണ്ട് ആ ഹൃദയം ലിസി ആശുപത്രിയിലെ സണ്ണി തോമസിന്റെ ശരീരത്തില്‍ മിടിച്ചു. ഇതുള്‍പ്പെടെ അനേകം ഹൃദയ ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ആതുര സുശ്രൂഷകനാണ് ജോ ജോസഫ്. കേരളത്തിലെ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധരില്‍ ഒരാളായ ജോ ജോസഫ് സാമൂഹ്യപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണ്. ഹൃദ്രോഗ, ഹൃദയാരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ എക്സിക്യുട്ടീവ് ട്രസ്റ്റിയായ ജോ പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും ശ്രദ്ധേയമായ സേവനപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു.
അതേസമയം സഭയോടെന്നും ഇടഞ്ഞു നിന്നിരുന്ന പി ടി തോമസിന്റെ വിധവയെ ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലമായ തൃക്കാക്കരയിലെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുക വഴി കോൺഗ്രസ് ഇവിടെ യഥാർത്ഥ ഹൃദയപക്ഷമാകുന്നു.സഹതാപതരംഗം മണ്ഡലത്തിൽ വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.
കെ.എസ്.യുവിലൂടെയാണ് ഉമ തോമസ് പൊതുരംഗത്ത് പ്രവര്‍ത്തനം തുടങ്ങിയത്. എറണാകുളം മഹാരാജാസ് കോളജിൽ പഠിക്കുമ്പോഴായിരുന്നു രാഷ്ട്രീയ പ്രവേശം. 1980 മുതൽ 1985 വരെ മഹാരാജാസിലാണ് ഉമ തോമസ് പ്രീഡിഗ്രി, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്.82ൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന്‍റെ വനിതാ പ്രതിനിധിയായി വിജയിച്ചു. 84ൽ കെ.എസ്.യുവിന്റ പാനലിൽ മഹാരാജാസ് കോളജില്‍ വൈസ് ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ടു.പിന്നീട് അന്നത്തെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്ന പി.ടി തോമസിന്റെ ജീവിത സഖിയായി മാറി. 1987 ജൂലൈ 9നായിരുന്നു വിവാഹം.

കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഫിനാൻസ് ഡിപാർട്ട്മെന്‍റില്‍ അസിസ്റ്റന്‍റ് മാനേജരായിരുന്നു.നടിയെ ആക്രമിച്ച കേസില്‍ ഉൾപ്പടെ പി.ടി നടത്തിയ പോരാട്ടം ഉമയ്ക്ക് തുണയാകുമെന്നാണ് കരുതുന്നത്.

അതേസമയം തൃ​ക്കാ​ക്ക​ര​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഇന്നോ നാളെയോ ​ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാണ് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.സുരേന്ദ്രൻ പറയുന്നത്.പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി ത​ന്നെ ആ​യി​രി​ക്കും ഇ​ക്കു​റി ഉ​ണ്ടാ​വു​ക.സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ത​യാ​റാ​ക്കി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബി​ജെ​പി​ക്ക് തൃ​ക്കാ​ക്ക​ര അ​നു​കൂ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഭാ നേ​താ​ക്ക​ളു​ടെ ഉ​ള്‍​പ്പെ​ടെ പി​ന്തു​ണ ഉ​ണ്ടെ​ന്നും ഇ​രു മു​ന്ന​ണി​ക​ളോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ എ​തി​ര്‍​പ്പ് ബി​ജെ​പി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.ഇതിനു പിന്നാലെ ട്വന്റി ട്വന്റിയും മത്സര രംഗത്തുണ്ട്.ആം ആദ്മിയുമായി ചേർന്നാണ് ട്വന്റി ട്വന്റി മത്സരിക്കുന്നത്.ഇതിനായി മെയ് പതിനഞ്ചിന് അരവിന്ദ് കെജ്രിവാൾ കേരളത്തിൽ എത്തുന്നുണ്ട്.

Back to top button
error: