NEWS

മായം കലർന്ന ഭക്ഷണങ്ങൾ തിരിച്ചറിയാം

മായം കലരാത്ത ഭക്ഷണം കഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.എന്നാൽ ഇന്നത്തെ കാലത്ത് മായം കലരാത്ത ഒരു വസ്തുവും നമുക്ക് ലഭിക്കുന്നില്ല.ഭക്ഷ്യവിഷബാധയാണ് ഇത്തരത്തില്‍ മായം കലര്‍ന്ന ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന പ്രധാന ആരോഗ്യ പ്രശ്‌നം.ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം ഭക്ഷണ മായങ്ങളെ ആദ്യം തിരിച്ചറിയണം.ഭക്ഷണത്തില്‍ മായം ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.

മീൻ

മീനിന്റെ ചെകിളപ്പൂക്കള്‍ക്ക് ചുവന്ന നിറമില്ലെങ്കില്‍ അത് പഴയ മീനാണ്. മീനിന്റെ കണ്ണ് കുഴിഞ്ഞ് നില്‍ക്കുന്നതാണെങ്കില്‍ അതും ചീത്തയാണ്.
പരിപ്പ്
നമ്മള്‍ സാമ്ബാറിന് ഉപയോഗിക്കുന്ന പരിപ്പില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കിലും അത് മനസ്സിലാക്കാവുന്നതാണ്. അതിനായി അല്‍പം പരിപ്പ് ചൂടുവെള്ളത്തില്‍ ഇടുക. ശേഷം അല്‍പം ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ക്കുന്നത് നല്ലതാണ്. ഇത് ഒഴിക്കുമ്ബോള്‍ പരിപ്പിന്റെ നിറത്തില്‍ മാറ്റം സംഭവിക്കുന്നുണ്ടെങ്കില്‍ പരിപ്പില്‍ മായമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്.
മസാലകൾ
മുളകിലോ മല്ലിയിലോ മറ്റ് മസാലപ്പൊടികളിലോ മായം ഉണ്ടെങ്കില്‍ അത് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കാം. അതിനായി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്‍പം പൊടി ഇട്ട് അതിലേക്ക് അല്‍പം അയോഡിന്‍ ഒഴിച്ച്‌ കൊടുക്കാവുന്നതാണ്. മസാലപ്പൊടിക്ക് നീല കലര്‍ന്ന നിറം ഉണ്ടാവുകയാണെങ്കില്‍ അത് മായം ചേര്‍ത്ത പൊടിയാണെന്ന് മനസ്സിലാക്കാവുന്നതാണ്.
നെയ്യ്
നല്ലത് പോലെ ഉരുക്കിയ ശേഷം നെയ് ഒരു പാത്രത്തിലെടുത്ത് ഫ്രിഡ്ജിൽ വെക്കുക. അൽപ സമയത്തിന് ശേഷം ഇത് എടുത്ത് നോക്കുമ്പോൾ പാളികളായി നെയ്യ് കിടക്കുന്നുണ്ടെങ്കിൽ അതിൽ മായം ചേർന്നിട്ടുണ്ട് എന്നർത്ഥം.
ചായപ്പൊടി
അൽപം ചായപ്പൊടി എടുത്ത് വെള്ളത്തിലിടുക. ഇതിന്റെ നിറം ഇളകുന്നുണ്ടെങ്കിൽ ഇതിൽ മായം ചേർന്നിട്ടുണ്ടെന്നർത്ഥം.
തേൻ
തേനിൽ മായം കണ്ടെത്താൻ ഇതിലേക്ക് അൽപം വെള്ളം ചേർക്കുക. വെള്ളം തേനിനോട് ചേർന്ന് നിൽക്കുന്നുണ്ടെങ്കിൽ തേനിൽ മായം ചേർന്നിട്ടുണ്ട് എന്നർത്ഥം. അല്ലാതെ തേനിൽ ചേരാതെ വെള്ളം നിൽക്കുന്നുവെങ്കിൽ അത് മായമില്ലാത്ത തേനാണ്.
 അരി
കുത്തരി ഇഷ്ടമുള്ളവരാണ് മലയാളികള്‍. എന്നാല്‍ സാധാരണ അരിയില്‍ കാവി ചേര്‍ത്ത് കുത്തരിയാക്കുന്ന തട്ടിപ്പുവീരന്മാരുണ്ട്. നിറെ കൂട്ടാന്‍ റെഡ്ഓക്‌സൈഡും ചേര്‍ക്കാറുണ്ട്..അരി കഴുകുമ്പോള്‍ പാത്രത്തില്‍ നിറം പറ്റിപ്പിടിക്കുന്നുണ്ടെങ്കില്‍ അത് നിറം ചേര്‍ത്ത അരിയാണെന്ന് പറയാം. പല തവണ കഴുകുമ്പോള്‍ ചുവപ്പുനിറം പോയി അരിയുടെ തനി നിറം തെളിയുന്നതായി കാണാം.

Back to top button
error: