IndiaNEWS

വിദേശ വസ്തുക്കളോടുള്ള അടിമത്തം കുറയ്ക്കണം; ലക്ഷ്യം സ്വാശ്രയ ഇന്ത്യ: നരേന്ദ്ര മോദി21

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ‘വിദേശ വസ്തുക്കളോടുള്ള അടിമത്തം’ കുറയ്ക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെയിന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ ജിറ്റോ കണക്റ്റ് ബിസിനസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് കുറച്ച് പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

നൂതന സാങ്കേതിക വിദ്യയെ രാജ്യം പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട് ഒപ്പം വ്യവസായത്തെയും. ഇന്ന് ഓരോ ദിവസവും ഡസന്‍ കണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ ആണ് രജിസ്റ്റര്‍ ചെയ്യുന്നത്. സ്വാശ്രയ ഇന്ത്യയിലേക്കുള്ള പാതയിലാണ് നമ്മള്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. 40 ലക്ഷത്തിലധികം വില്‍പ്പനക്കാര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റിലൂടെ വില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വിദൂര ഗ്രാമങ്ങളില്‍ നിന്നുള്ള ഉത്പാദകര്‍ വരെ അവരുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന് നേരിട്ട് വില്‍ക്കാന്‍ കഴിയും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: