ബൈക്കും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചു, ചവറ പഞ്ചായത്ത് പ്രസിഡൻ്റിനു ദാരുണാന്ത്യം

കൊല്ലം: ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസീധരൻ പിള്ള വാഹനാപകടത്തിൽ മരിച്ചു. ആർ.എസ്.പി നേതാവായ തുളസീധരൻ പിള്ള സഞ്ചരിച്ചിരുന്ന ബൈക്കും കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ്‌ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാത്രി 9.15ന് ദേശീയപാതയിൽ ചവറ എ.എം.സി ജംക്‌ഷനിലായിരുന്നു അപകടം. .

ചവറയിൽ നിന്നും നീണ്ടകര ഭാഗത്തേക്ക് പോകുകയായിരുന്ന തുളസീധരൻ പിള്ളയെ അതേ ദിശയിൽ വന്ന സൂപ്പർഫാസ്റ്റ് ബസാണ് ഇടിച്ചത്. ബൈക്കിൻ്റെ ഹാൻഡിലിൽ തട്ടി റോഡിലേക്ക് വീണ ഇദ്ദേഹത്തിൻ്റെ തലയിലൂടെ ബസിൻ്റെ പിൻചക്രം കയറിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു എന്നു പൊലീസ് പറഞ്ഞു.

ആർ.എസ്.പി.യിൽ ന്നിന്നും രണ്ടാം തവണയാണ് തുളസീധരൻ പിള്ള പ്രസിഡൻ്റാകുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version