മാങ്ങയേക്കാൾ ഡിമാന്റ് മാവിലയ്ക്ക് ;കാശുവാരി കുറ്റ്യാട്ടൂരെ മാവ് കർഷകർ

കണ്ണൂർ: മാങ്ങ കിലോയ്ക്ക് 70 രൂപ, എന്നാൽ, അതേ മാവിന്റെ മാവില കിലോയ്ക്ക് 150 രൂപ! ചിരിച്ചു തള്ളാൻ വരട്ടെ. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ എന്ന സ്ഥലത്തെ മാവുടമകൾ കൊഴിഞ്ഞു വീഴുന്ന മാവില പെറുക്കിവിറ്റു കാശാക്കുകയാണ്.
കേന്ദ്രസർക്കാരിന്റെ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന നീലേശ്വരത്തുള്ള കമ്പനിയാണ് പൽപൊടി ഉൽപാദനത്തിനും മറ്റുമായി മാമ്പഴത്തിന്റെ ഇലകൾ ശേഖരിച്ചു തുടങ്ങിയത്.കുറ്റ്യാട്ടൂർ മാവിലയ്ക്ക് മറ്റുള്ളവയെക്കാൾ കട്ടി കൂടുതലാണെന്നതും ഞെടുപ്പിനു പ്രത്യേക സുഗന്ധം പരത്താൻ കഴിയുമെന്നതുമാണ് കാരണം.
പാഴായിപ്പോകുന്ന മാവിലയ്ക്ക് മാങ്ങയെക്കാൾ വില കിട്ടുമെന്നതിനാൽ കർഷകർ കൂട്ടമായി ഇലകൾ ശേഖരിക്കുകയാണ്.ഇതുവരെ 80 ക്വിന്റൽ ഇല കമ്പനി ശേഖരിച്ചു കഴിഞ്ഞു.
കുറ്റ്യാട്ടൂർ മാമ്പഴം അടുത്തിടെ ഭൗമസൂചിക പദവി നേടിയിരുന്നു. അഴകും ഔഷധഗുണവും പോഷകമൂല്യവും മധുരവും രുചിയും സുഗന്ധവും ഒത്തിണങ്ങിയതാണു കുറ്റ്യാട്ടൂർ മാമ്പഴം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version