സ്ത്രീകളുടെ അടിവസ്ത്രം മാത്രം മതി; തിരുവനന്തപുരത്തെ വിത്യസ്തനാമൊരു മോഷ്ടാവ്

തിരുവനന്തപുരം:  സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മാത്രം മോഷ്ടിക്കുന്ന യുവാവിനെ രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാട്ടുകാര്‍ കണ്ടെത്തി.തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ മലയാമടം പ്രദേശത്താണ് സംഭവം.ഇവിടെയുള്ള ഉണ്ണി എന്ന ചെറുപ്പക്കാരനാണ് പ്രതി.നാട്ടുകാർ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാൾ മുങ്ങിയിരിക്കുകയാണ്.

ഉണ്ണി എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശവാസിയായ യുവാവാണ് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചിരുന്നത്.ഇയാളുടെ വീട്ടില്‍ നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ വലിയ ശേഖരം നാട്ടുകാര്‍ കണ്ടെത്തി.കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പ്രദേശത്തെ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ഇയാള്‍ മോഷ്ടിച്ചിരുന്നു. പുറത്തുപറയാനുള്ള മടി മൂലം സ്ത്രീകളാരും തന്നെ സംഭവം പോലീസിനെ അറിയിച്ചിരുന്നില്ല.

 

കഴിഞ്ഞ ദിവസം രാത്രിയില്‍ കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡിലെ ഒരു വീട്ടില്‍ അടിവസ്ത്രം മോഷ്ടിക്കാനെത്തിയപ്പോഴായിരുന്നു യുവാവിനെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. നാട്ടുകാര്‍ പിന്തുടരുന്നത് കണ്ട യുവാവ് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് യുവാവിന്‍റെ വീട്ടില്‍ പരിശോധന നടത്തിയ നാട്ടുകാര്‍ കണ്ടത് പലയിടങ്ങളില്‍ നിന്നായി ഇയാള്‍ മോഷ്ടിച്ച അടിവസ്ത്രങ്ങളുടെ വമ്പൻ ശേഖരം. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version