ഡോ. ജോ ജോസഫിന്റെ ഫോട്ടോയ്ക്ക് പകരം ട്വന്റി ട്വന്റി സ്ഥാനാർഥി ജോസഫിന്റെ ഫോട്ടോയുമായി ‘കമ്മ്യൂണിസ്റ്റ് കേരള’

തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഡോ. ജോ ജോസഫിനെ തിരിച്ചറിയാനാകാതെ മുന്‍ മന്ത്രി ടി.പി രാമകൃഷ്ണനും സി.പി.എം അനുകൂല ഫേസ്ബുക്ക് പേജായ ‘കമ്മ്യൂണിസ്റ്റ് കേരള’യും.
സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ സഹിതം പുറത്തിറക്കിയ ഓണ്‍ലൈന്‍ പോസ്റ്ററിലാണ് ‘ആള്‍മാറാട്ടം’ നടന്നത്. ആളുമാറി ഫോട്ടോ പ്രസിദ്ധീകരിച്ച പോസ്റ്ററുകള്‍ ടി.പി രാമകൃഷ്ണന്റെയും കമ്മ്യൂണിസ്റ്റ് കേരളയുടെയും പേജുകള്‍ പെട്ടെന്നുതന്നെ നീക്കം ചെയ്‌തെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോതമംഗലത്ത് ട്വന്റി 20 സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോസ് ജോസഫിന്റെ ഫോട്ടോയാണ് തൃക്കാക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റേതെന്ന പേരില്‍ പോസ്റ്ററില്‍ ഇടംപിടിച്ചത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version