NEWS

സെഞ്ച്വറി അടിക്കാൻ ഡോ.ജോ ജോസഫ്;പഴയ പ്രസംഗം വൈറലാകുന്നു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഡോ. ജോ ജോസഫിന്റെ പഴയ പ്രസം​ഗം വൈറലാകുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണയോ​ഗത്തിലെ ഡോ. ജോ ജോസഫിന്റെ പ്രസം​ഗമാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
”അവര്‍ നടത്തിയ സര്‍വേകളില്‍ പോലും 75 മുതല്‍ 90 സീറ്റുകള്‍ വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിക്കാമെന്ന് പറയുന്നു.എന്നാല്‍ ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്ന നമ്മുടെ ആൾക്കാർ പറയുന്നത് നമ്മള്‍ ചിലപ്പോള്‍ സെഞ്ച്വറി അടിച്ച്‌ കൂടെന്നില്ല എന്നാണ്.തീർച്ചയായും നമ്മൾ സെഞ്ച്വറി അടിക്കും”-ഡോ. ജോ ജോസഫ് പ്രസം​ഗത്തില്‍ പറഞ്ഞു.
ഫലം വന്നപ്പോള്‍ 99 സീറ്റ് നേടിയാണ് ഇടതുപക്ഷം ഭരണത്തുടര്‍ച്ച ഉറപ്പിച്ചത്.തൃക്കാക്കര ഉപതെര‍ഞ്ഞെടുപ്പില്‍ വിജയിച്ച്‌ 100 സീറ്റ് നേടാനുള്ള ചുമതല എല്‍ഡിഎഫ് ഇന്ന് ഡോ ജോ ജോസഫിനെ ഏല്‍പ്പിച്ചുവെന്നത് ഒരുപക്ഷേ കാലം കാത്തുവെച്ച കൗതുകമാകാം.

Back to top button
error: