KeralaNEWS

തരിശിടമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റർ

 

തിരിശിടമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കാര്‍ഷിക മേഖലയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. ലോകം മുഴുവന്‍ ശ്രദ്ധിച്ച കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യം തിരിച്ചുപിടിക്കുവാനുള്ള കൂട്ടായ പരിശ്രമം തുടരണം. കേരളത്തില്‍ വികസനവും സേവനങ്ങളും ഓരോ മനുഷ്യനെയും പരിഗണിച്ചുകൊണ്ടുള്ളതാണ്. അതിനാലാണ് ഇവിടെയുള്ള ജനതയ്ക്ക് ഗുണമേന്മയുള്ള ജീവിതം നയിക്കാന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തളിപ്പറമ്പ് ബക്കളം വയലില്‍ നെല്‍ വിത്ത് വിതച്ചാണ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കര്‍ഷക കാരണവരായ കുഞ്ഞമ്പു മുതുവാണിയെയും കുട്ടി കര്‍ഷകനായ ആദിഷ് രഘുനാഥിനെയും ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദരിച്ചു.

Back to top button
error: