പുനലൂർ: നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പലഭാഗങ്ങളിലും ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത ശക്തമായ മഴയെ തുടർന്ന് വെള്ളംകയറി.നെല്ലിപ്പള്ളി ജംക്ഷനിൽ വെള്ളം കയറിയത് മൂലം ഒരുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
രണ്ടു മണിക്കൂറോളമാണ് ഇന്നലെ ഇവിടെ മഴ തകർത്തു പെയ്തത്.ഇതേത്തുടർന്ന് വെട്ടിപ്പുഴ, തൊളിക്കോട്,കരവാളൂർ, കലയനാട് തോടുകളിലും ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്.