KeralaNEWS

‘സാബുവിന്റെ പ്രസ്താവനയെക്കുറിച്ചറിയില്ല; ട്വന്റി20യുമായുള്ള സഖ്യത്തിൽ തീരുമാനമായില്ല’

കൊച്ചി: ട്വന്റി20യുമായുള്ള സഖ്യരൂപീകരണം തീരുമാനം ആയിട്ടില്ലെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. സ്ഥാനാർഥിയുണ്ടാകുമെന്ന സാബു എം.ജേക്കബിന്റെ പ്രസ്താവനയെക്കുറിച്ചറിയില്ലെന്നാണ് എഎപി നിലപാട്.

വികസന രാഷ്ട്രീയം അജൻഡയാക്കി എഎപി – ട്വന്റി20 സഖ്യം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുമെന്നായിരുന്നു സാബു എം. ജേക്കബ് പറഞ്ഞത്. എന്നാൽ സഖ്യമുണ്ടാക്കുന്നതിൽ തീരുമാനം ആയിട്ടില്ലെന്ന് എഎപി സംസ്ഥാന നേതൃത്വം പറയുന്നു. ഇരുപാർട്ടികളും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ട്. മത്സരിക്കുന്നുണ്ടോയെന്നതിൽ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും.

എഎപി– ട്വന്റി20 സഖ്യത്തിന്റെ സ്ഥാനാർഥി ഉണ്ടാകുമെന്ന സാബു എം.ജേക്കബിന്റെ പ്രസ്താവനയുടെ അടിസ്ഥാനമെന്താണെന്ന് അറിയില്ലെന്നും സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ പറഞ്ഞു. മേയ് 15നു ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ എത്തുമ്പോൾ സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ചർച്ച ഉണ്ടാകും. പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കണമെങ്കിൽ പതിനൊന്നാം തീയതിക്ക് മുൻപ് തീരുമാനിക്കേണ്ടിവരും.

Back to top button
error: