‘ജനങ്ങള്‍ സത്യമറിയണം, എല്ലാം താറുമാറായി; പ്രതിസന്ധി 2 വര്‍ഷം കൂടിയെങ്കിലും തുടരും’: ശ്രീലങ്കന്‍ ധനകാര്യ മന്ത്രി

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രണ്ടു വര്‍ഷമെങ്കിലും തുടരുമെന്ന് ധനകാര്യ മന്ത്രി അലി സാബ്രി. അടുത്തുതന്നെ രാജ്യത്ത് പണലഭ്യത കുറയുമെന്നും മന്ത്രി പറഞ്ഞു.

‘ജനങ്ങള്‍ സത്യമറിയണം. നിലവില്‍ രാജ്യം നേരിടുന്ന പ്രശ്‌നത്തിന്റെ വലുപ്പം ജനങ്ങള്‍ തിരിച്ചറിഞ്ഞോ എന്നെനിക്ക് നിശ്ചയമില്ല. ഈ പ്രതിസന്ധി തീര്‍ക്കാന്‍ 2 വര്‍ഷം കൊണ്ടും സാധിച്ചെന്നു വരില്ല. ഭരണകൂടം ഇപ്പോള്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ ലങ്കയുടെ ഭാവി സുരക്ഷിതമാക്കാന്‍ സഹായിക്കും.’- മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘സര്‍ക്കാര്‍ പുതിയ ബജറ്റ് അധികം വൈകാതെ തയാറാക്കും. 2019ല്‍ നികുതി കുറയ്ക്കാന്‍ തീരുമാനിച്ചത് ചരിത്രപരമായ വിഡ്ഢിത്തമായിരുന്നു. കോവിഡ് പ്രതിസന്ധിയും ടൂറിസം വരുമാനം കുറഞ്ഞതും രാജ്യത്തിന്റെ വരുമാനത്തെ വളരെ ബാധിച്ചു. റേഷന്‍ വിതരണവും വൈദ്യുതിയും ഇന്ധനവിതരണവും താറുമാറായിരിക്കുകയാണ്.’- അലി സാബ്രി പറഞ്ഞു.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version