NEWS

പണപ്പെരുപ്പം പിടിച്ചു നിർത്താൻ റിസർവ് ബാങ്ക്; ഭവന, വാഹന വായ്‌പകള്‍ കൂടുതല്‍ ചെലവേറിയതാകും

ന്യൂഡൽഹി :പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ്‌ ബാങ്ക്‌ നടപ്പാക്കിയ നിരക്കു വര്‍ധനയുടെ പ്രത്യാഘാതങ്ങള്‍ സാധാരണക്കാരെയാവും കൂടുതൽ ബാധിക്കുന്നത്.ആര്‍.ബി.ഐ ബാങ്കുകള്‍ക്കു നല്‍കുന്ന വായ്‌പയുടെ പലിശ നിരക്ക്‌ 40 ബേസിസ്‌ പോയിന്റുകള്‍ ഉയര്‍ന്ന്‌ 4.40% ആയി. ഇതോടെ എല്ലാ ലോണുകളും ചെലവേറിയതായിരിക്കും.
കറന്റ്‌ റിപ്പോ റേറ്റ്‌ (സി.ആര്‍.ആര്‍.) വര്‍ധന ഈ വരുന്ന 21 മുതല്‍ പ്രാബല്യത്തില്‍ വരും.
മാര്‍ച്ചിലെ റീട്ടെയില്‍ പണപ്പെരുപ്പം 6.9 ശതമാനമാണ്‌.എല്ലാ ബാങ്കുകളിലെയും വായ്‌പകളുടെ പലിശ നിരക്ക്‌ വര്‍ധിക്കും.
വരും ദിവസങ്ങളില്‍ ഭവന, വാഹന വായ്‌പകള്‍ കൂടുതല്‍ ചെലവേറിയതാകും.
നിലവിലുള്ള വായ്‌പക്കാര്‍ക്ക്‌ ഇ.എം.ഐകള്‍ ഉയരും.
വ്യക്‌തിഗത വായ്‌പയെ ഉള്‍പ്പെടെ ആര്‍.ബിഐയുടെ പുതിയ നയതീരുമാനം ബാധിക്കും.

Back to top button
error: