BusinessTRENDING

റെക്കോർഡിട്ട് ഇന്ത്യയുടെ സേവന കയറ്റുമതി; 2021-22 ൽ 254.4 ശതകോടി ഡോളറിന്റെ കയറ്റുമതി

ദില്ലി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സേവന കയറ്റുമതി പുതിയ റെക്കോർഡിലെത്തിയതായി കണക്ക്. 254.4 ശതകോടി യുഎസ് ഡോളറിന്റെ പുതിയ റെക്കോർഡാണ് സൃഷ്ടിച്ചത്. 2019-20 ലെ 213.2 ശതകോടി യുഎസ് ഡോളറെന്ന നേട്ടത്തെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മറികടന്നു. സേവനങ്ങളുടെ കയറ്റുമതി 2022 മാർച്ചിൽ 26.9 ശതകോടി ഡോളറിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ കണക്കിലെത്തി.

ടെലികമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇൻഫർമേഷൻ സേവനങ്ങൾ, മറ്റ് ബിസിനസ്സ് സേവനങ്ങൾ, ഗതാഗതം എന്നിവയാണ് 2021 ഏപ്രിൽ – ഡിസംബർ കാലയളവിൽ സേവനങ്ങളുടെ കയറ്റുമതിയിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്തത്. 2021-2022 സാമ്പത്തിക വർഷത്തിൽ സേവനങ്ങളും ചരക്കുകളും റെക്കോർഡ് കയറ്റുമതി നേടിയതിനാൽ 2021-2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി (അതായത് സേവനങ്ങളും ചരക്കുകളും) 676.2 ശതകോടി ഡോളറിലെത്തി.

ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 2019-20, 2020-21 വർഷങ്ങളിൽ യഥാക്രമം 526.6 ശതകോടി ഡോളറും 497.9 ശതകോടി ഡോളറുമായിരുന്നു. ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2021-2022 സാമ്പത്തിക വർഷത്തിൽ 400 ശതകോടി ഡോളർ എന്ന നാഴികക്കല്ല് കടന്ന് 421.8 ശതകോടി ഡോളറായി ഉയർന്നു. ഇത് 2020-21, 2019-20 വർഷങ്ങളിലെക്കാൾ യഥാക്രമം 44.6 ശതമാനത്തിന്റെയും 34.6 ശതമാനത്തിന്റെയും വർധനവാണ് നേടിയത്.

Back to top button
error: