NEWSWorld

ഖത്തറിൽ പെരുന്നാൾ ആഘോഷത്തിനിടെ മൂന്ന് മലയാളികൾ വാഹനാപകടത്തിൽ മരിച്ചു

ദോഹ: ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാനായി മരുഭൂമിയിലേക്ക് യാത്ര പോയ സംഘം സഞ്ചരിച്ച ലാൻഡ് ക്രൂയിസർ കാർ അപകടത്തിൽ പെട്ട് മൂന്ന് മലയാളികൾ മരിച്ചു. മരിച്ച മൂന്നു പേരിൽ രണ്ടു പേർ മലപ്പുറം ജില്ലക്കാരാണ്. ഒരാൾ ആലപ്പുഴ ജില്ലയിൽ നിന്നുള്ള ആളുമാണ്.

രണ്ടാം പെരുന്നാൾ ദിനത്തിൽ മിസൈദിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെ ആണ് അപകടം നടന്നത്. കീഴുപറമ്പ മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ മെഹമൂദിൻ്റെ മകൻ എം.കെ ഷമീർ (35) പൊന്നാനി മാറഞ്ചേരി പുറംഗ് സ്വദേശി മുഹമ്മദ് അലിയുടെ മകൻ റസാഖ് (31) ആലപ്പുഴ സ്വദേശി മങ്ങാട്ട് സജിത് സുരേന്ദ്രൻ (37)എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്.

ആറു പേരുടെ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു. മൂന്നുപേർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സജിത്തിൻ്റെ ഭാര്യയും കുട്ടികളും വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back to top button
error: