NEWS

നെടുങ്കണ്ടത്ത് ബസും കാറും കൂട്ടിമുട്ടി നിരവധി പേർക്ക് പരിക്ക്

ഇടുക്കി : നെടുംകണ്ടത്ത് കാറും ബസും കൂട്ടിമുട്ടി നിരവധി പേർക്ക് പരിക്ക്.പത്തനംതിട്ട അടൂരിൽ നിന്നും മുന്നാറിലേക്കു പോയ ഇന്നോവ കാർ ആണ് നെടുങ്കണ്ടത്ത് നിർത്തിയിട്ടിരുന്ന ബസ്സിൽ ഇടിച്ചത്.
 കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ സമീപത്തെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Back to top button
error: