NEWS

സഹതാപ വോട്ട് പിടിക്കാൻ ഇറങ്ങിയവരോട് സഹതാപം മാത്രം..!

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പി ടി തോമസിന്റെ ശവക്കല്ലറയിൽ ആളൊഴിയാതെയായി.ഒരുകുല പൂക്കളുമായി രണ്ടു ഡസൻ ആളുകളെങ്കിലും കാണും ഏതു സമയത്തും ഫോട്ടം പിടിക്കാൻ.സ്വന്തം ഭർത്താവിന്റെ മൃതദേഹം(ചിതാഭസ്മം) അടക്കം ചെയ്ത കല്ലറയിൽ ഉമാ തോമസിനോ മറ്റു പാർട്ടി പ്രവർത്തകർക്കോ വരുന്നതിന് യാതൊരു തടസ്സവുമില്ല.
പക്ഷെ അത് മറ്റൊരാളുടെ ശവക്കല്ലറയ്ക്ക് മുകളിൽ കയറി നിന്നുകൊണ്ട് ആകരുത്.ശവക്കല്ലറക്ക് മുകളിൽ ചവിട്ടി നിൽക്കുന്നത് മോശമാണ്.അതിനു താഴെ ഉള്ളതും ആരുടെയൊക്കെയോ മരിക്കാത്ത ഓർമകളാണ്.അവരുടെ കുടുംബാംഗങ്ങളെ മുറിവേല്പിക്കരുത്.അങ്ങനെ ആരെയും മുറിവേൽപ്പിക്കുന്ന കൂട്ടത്തിലുമായിരുന്നില്ല പി ടി തോമസ്.
തൃക്കാക്കരയിൽ ഇലക്ഷൻ നടക്കട്ടെ.ഉമാ തോമസിനോടുള്ള സഹതാപം എല്ലാവരിലും ഉണ്ടാകട്ടെ.പക്ഷെ ഉമാ തോമസിന് പി ടിയുടെ കല്ലറയോടുള്ള വൈകാരിക ബന്ധം എങ്ങനെയാണോ അങ്ങനെതന്നെയാണ് അപ്പുറത്തും ഇപ്പുറത്തുമുള്ള കല്ലറകളോട് അവരവരുടെ കുടുംബത്തിനും എന്നത് മറക്കരുത്.അത് എന്ത് ഇലക്ഷൻ സ്റ്റണ്ടിന്റെ ഷോയ്ക്ക് വേണ്ടി ആണെങ്കിലും…!!

Back to top button
error: